KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി.

എരുമേലി : നാട്ടുകാരെ ഭീതിയിലാക്കിയ മൂർഖൻ പാമ്പിനെ വനപാലകർ സാഹസികമായി പിടികൂടി. ഞായറാഴ്ച എരുമേലി വലിയമ്പലത്തിന് സമീപം പൊരിയന്മല റോഡിന്റെ പ്രവേശന ഭാഗത്ത്‌ ആണ് സ്വകാര്യ വ്യക്തിയുടെ കപ്പ കൃഷി സ്ഥലത്ത് മൂർഖൻ പാമ്പിനെ കണ്ട് നാട്ടുകാർ ഭയന്നത്.

വിവരം അറിഞ്ഞ് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയന്റെ നിർദേശപ്രകാരം വനപാലക സംഘത്തിലെ പാമ്പ്‌ പിടുത്ത വിദഗ്ദ്ധരെത്തി പിടികൂടി കൂടിൽ കയറ്റുകയായിരുന്നു. പിടികൂടുന്നതിനിടെ രണ്ട് തവണ വനപാലകന്റെ നേരെ പാമ്പ് ചീറ്റിയടുത്തിരുന്നു. കൂടിലാക്കിയ പാമ്പിനെ നിബിഡ വനത്തിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

error: Content is protected !!