അകാലത്തിൽ വിടപറഞ്ഞ ഫാത്തിമ കരിമിന്റെ ഖബറടക്കം ഇന്ന്
എരുമേലി : എരുമേലി ചക്കാലയ്ക്കൽ സി എ എം കരീം ( എരുമേലി ജമാ അത്ത് സെക്രട്ടറി, മുൻ മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ ) മിന്റെയും കെ എം ഫൗസിയ ബീവി (ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ് പ്രിൻസിപ്പാൾ ) ടെയു മകൾ ഫാത്തിമ കരീം (ഫാബി -24 -സിവിൽ എഞ്ചിനീയർ – കാനേഡിയൻ കമ്പനി )മിന്റെ വേർപാട് ഏവരെയും ദുഃഖത്തിൽ ആഴ്ത്തി .
ഖബറടക്കം ഇന്ന് വൈകിട്ട് അസറിനു (10 / 03 / 2024 -ഞായർ 5 പി എം ) ശേഷം നടക്കും . കുറച്ചു ദിവസം മുമ്പ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു .ആശുപത്രി ചികിത്സക്കിടെ ശനിയാഴ്ച രണ്ടരയോടെ മസ്‌തിക്ഷ മരണം സംഭവിച്ചെങ്കിലും പൾസ് ഘടനയിൽ വ്യത്യാസം കാണപ്പെട്ടതോടെ രക്ഷപെടുമെന്ന പ്രതീക്ഷയിൽ നാട് മുഴുവൻ പ്രാർത്ഥനയിലായിരുന്നു. പ്രാർത്ഥനകൾ വിഭലമാക്കികൊണ്ട് ഫാബി വിടപറഞ്ഞു. സഹോദരൻ :വസീം പി മുഹമ്മദ് .