പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഇരട്ടി മധുരവുമായി എലിക്കുളം സെന്റ് മാത്യൂസ് യു. പി. സ്കൂൾ
എലിക്കുളം : കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്മെന്റിലെ യു.പി. സ്കൂളുകളിൽ ഗോൾഡൻ സർക്കിളിൽ മികച്ച യു. പി സ്കൂളായി എലിക്കുളം സെന്റ് മാത്യൂസ് യു. പി സ്കൂൾ തുടർച്ചയായി രണ്ടാം വർഷവും തെരഞ്ഞെടുക്കപ്പെട്ടു. പഠന – പാഠ്യേതര പ്രവർത്തനങ്ങൾ, കലാ-കായിക നീന്തൽ മത്സരങ്ങൾ, കലോത്സവ ശാസ്ത്രമേളകൾ, ക്വിസ് മത്സരങ്ങൾ, അക്കാദമിക- സ്കോളർഷിപ്പ് പരീക്ഷകൾ,ക്ലബ് പ്രവർത്തനങ്ങൾ, എന്നിവയിലെ തിളക്കമാർന്ന പ്രവർത്തനങ്ങൾക്കാണ് ഈ ബഹുമതി ലഭ്യമായത്.
അതോടൊപ്പം മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സീഡ് പദ്ധതിയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിത വിദ്യാലയ പുരസ്കാരത്തിന് രണ്ടാം സ്ഥാനവും നേടി. മികച്ച അധ്യാപക കോർഡിനേറ്റർ പുരസ്‌കാരവും ഈ സ്കൂളിലെ അധ്യാപിക ശ്രീമതി. അഞ്ജുവർക്കി നേടി. സ്കൂൾ പി. ടി എ യും മാനേജമെന്റ് കമ്മറ്റിയും കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, MPTA പ്രസിഡൻ്റ് ദീപ ഷാജു കടുവാ ത്തൂക്കിൽ SMC പ്രസിഡൻ്റ് ശ്രി. ജെയിംസ് കളരിക്കൽ, സെക്രട്ടറി ശ്രി. PTതോമസ് പുൽത്തകടിയേൽ എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആൻസി ജോസഫിനേയും അധ്യാപക അനദ്ധ്യാപകരേയും കുട്ടികളേയും PTA എക്സിക്യൂട്ടി വിനേയും അനുമോദിച്ചു. ഈ വർഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി ആൻസി ജോസഫിന്റെയും അധ്യാപിക ശ്രീമതി സുജ എം. മാത്യുവിന്റെയും നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് സ്കൂളിന്റെ സുവർണ്ണ നേട്ടത്തിന് കാരണമായതെന്ന് PTA പ്രസിഡൻ്റ് ശ്രീ റോയി ജേക്കബ് കാഞ്ഞിരത്തിങ്കൽ യോഗത്തിൽ അനുസ്മരിച്ചു.