KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനിൽ ആന്റണി എരുമേലി വാവർ പള്ളിയിൽ സന്ദർശനം നടത്തി

എരുമേലി : പത്തനംതിട്ട ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണി എരുമേലി നൈനാർ മസ്ജിദിൽ (വാവരൂ പള്ളി )സന്ദർശനം നടത്തി. എരുമേലി വലിയമ്പലത്തിലും പേട്ട കൊച്ചമ്പലത്തിലും ദർശനം നടത്തിയ ശേഷം ആണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വാവർ പള്ളിയിൽ എത്തിയത്. വിശ്വാസികൾക്കൊപ്പം അദ്ദേഹം നോമ്പുതുറന്നു .

നോമ്പുതുറക്കുള്ള ഈന്തപ്പഴങ്ങൾ കയ്യിൽ കരുതിയാണ് അദ്ദേഹം എത്തിയത് .ഈന്തപ്പഴം ഇമാമിന് കൈമാറി . എരുമേലിയിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും അടിയന്തര പ്രാധാന്യമുള്ള വികസനങ്ങളെ പറ്റിയും ചർച്ച നടത്തി.ജില്ലാ കമ്മിറ്റിയംഗം അനിയൻ എരുമേലി, കോഡിനേറ്റർ കെ. ആർ സോജി, സി. ആർ അനിൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!