KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പത്തനംതിട്ടക്ക് നഷ്ടപ്പെട്ടു പോയ 15 വർഷം വീണ്ടെടുക്കുവാൻ തന്റെ ജയം അനിവാര്യമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക്

മുണ്ടക്കയം: പത്തനംതിട്ടയുടെ നഷ്ടപ്പെട്ടു പോയ 15 വർഷം വീണ്ടെടുക്കുവാൻ എന്നെ വൻ ഭുരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ച് പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് കാത്തിരപ്പള്ളി താലൂക്കിലെ കിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച പര്യടനം നടത്തി. പര്യടന പരിപാടി രാവിലെ എട്ടിന് ഇളംകാട് ബസ് സ്റ്റാൻഡ് മൈതാനത്ത് സി പി ഐ ജില്ലാ സെക്രട്ടറി വി ബി ബിനു ഉദ്‌ഘാടനം ചെയ്തു. എം എസ് മണിയൻ അധ്യക്ഷനായി.

ഏന്തയാർ, കൂട്ടിക്കൽ, താളുങ്കൽ ,പറത്താനം, പാറയമ്പലം, പാലയ് ക്കത്തടം, കൊടുകപ്പലം, മുണ്ടക്കയം പുത്തൻചന്ത, കണ്ണിമല, പുലിക്കുന്ന്, താന്നിക്ക പതാൽ, പ്ലാക്കപ്പടി, വണ്ടൻപതാൽ, പാക്കാനം, പുഞ്ചവയൽ, 504 കോളനി, കുഴിമാവ്, കോരുത്തോട്, മടുക്ക, കൊമ്പുകുത്തി എന്നിവിടങ്ങളിൽ പര്യടനം നടത്തി പനക്കച്ചിറയിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഗംഭീര വരവേല്പ് ലഭിച്ചു. സി പി ഐ എം ൻ്റെ മുതിർന്ന നേതാവ് കെ ജെ തോമസ്, ചിറ്റയം ഗോപകുമാർ, ഷമീം അഹമ്മദ്, കെ രാജേഷ്, രമാ മോഹൻ, തങ്കമ്മ ജോർജുകുട്ടി, പി കെ സണ്ണി, പി എസ് സജിമോൻ, എം ജി രാജു, പി കെ പ്രദീപ്, സി വി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, റജീനാ റഫീഖ്, പി കെ സുധീർ, വി എൻ പീതാംബരൻ, കുമാരി പി ആർ അനുപമ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് , കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ്, ശു ഭേഷ് സുധാകരൻ, ടി കെ ശിവൻ, വിനീത്പന മൂട്ടിൽ, ചാർലി കോശി എന്നിവർ സംസാരിച്ചു. പുസ്തകങ്ങളും കൊന്ന പൂവും, റോസപൂവും, ഏലയ്ക്കാമലയും ,ഓ ല കൊണ്ട് നിർമ്മിച്ച തൊപ്പി എന്നിവ കൊടുത്താണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

error: Content is protected !!