KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കളിക്കൂട്ടം ക്യാംപ് സമാപിച്ചു

കോരുത്തോട് ∙ വനം വകുപ്പിന്റെ നേതൃത്വത്തിൽ പെരിയാർ ടൈഗർ വെസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ നേച്ചർ ക്ലബ് കുട്ടികൾക്ക് വേണ്ടി നടത്തിയ അവധിക്കാല വിജ്ഞാന പരിപാടി കളിക്കൂട്ടം സമാപിച്ചു.

ചിത്രകല പരിശീലനം, ക്ലേ മോഡലിങ്, കരിയർ ഗൈഡൻസ്, കഥ–കവിതാ പരിശീലന കളരി തുടങ്ങിയവയാണ് ക്യാംപിൽ നടത്തിയത്. സമാപന സമ്മേളനത്തിൽ ഷാജി മുക്കാലി, ജോഷി ആന്റണി ജോയ് മോൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ രാജു, സുഗന്ധി, ശിൽപ സുദർശനൻ, എം.ബി. അനിൽകുമാർ, കെ.വി. സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു. ഹരികൃഷ്ണൻ, മുകേഷ്, ജ്യോതിഷ് ഓഴക്കൽ, സി.ജി. സുനിൽ, എന്നിവർ നേതൃത്വം നൽകി

error: Content is protected !!