KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഈരാറ്റുപേട്ട ബൈപാസ്: സ്ഥലം ഏറ്റെടുക്കാൻ അനുമതി

ഈരാറ്റുപേട്ട ∙ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ വിഭാവനം ചെയ്ത ബൈപാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

എംഇഎസ് കവലയിൽ നിന്നും ആരംഭിച്ച് പുത്തൻപള്ളിക്കു സമീപം തടവനാൽ പാലത്തിലൂടെ കടന്ന് ഈരാറ്റുപേട്ട -ചേന്നാട് റോഡിലെത്തി തെക്കേക്കര വഴി കടന്നു പോകുന്ന രീതിയിലാണ് നിർദിഷ്ട ബൈപാസിന്റെ അലൈൻമെന്റ് നിർണയിച്ചിരിക്കുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 49.21 ആർ ഭൂമി അധികമായി ഏറ്റെടുക്കും. ഈരാറ്റുപേട്ട വില്ലേജിലെ ബ്ലോക്ക് നമ്പർ 69 ൽപ്പെട്ട വിവിധ സർവ നമ്പറുകളിൽ ഉൾപ്പെട്ടു വരുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത്. വസ്തു ഉടമകൾക്കു മികച്ച പ്രതിഫലം ഉറപ്പുവരുത്തിയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുകയെന്ന് എംഎൽഎ അറിയിച്ചു.

error: Content is protected !!