KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വ്യാപാരി വ്യവസായി വാർഷിക പൊതുയോഗം

എരുമേലി ∙ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.ജെ ശശിധരൻ റിപ്പോർട്ടും, മർച്ചന്റ് അസോസിയേഷൻ ട്രസ്റ്റ് പ്രസിഡന്റ് തോമസ് കുര്യൻ സംഘടനയുടെയും ട്രസ്റ്റിന്റെയും കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ജില്ലാ വൈസ് പ്രസിഡന്റ് പി.ശിവദാസ്, മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: മുജീബ് റഹ്മാൻ വലിയവീട്ടിൽ (പ്രസി.), പി.ജെ ശശിധരൻ ചൈതന്യ (ജന. സെക്ര.), സി.പി. മാത്തൻ (ട്രഷ.), മർച്ചന്റ് അസോസിയേഷൻ ട്രസ്റ്റ് പ്രസിഡന്റ് ആയി തോമസ് കുര്യൻ മൂത്തേടത്തിനെയും തിരഞ്ഞെടുത്തു.

error: Content is protected !!