ചട്ടമ്പിസ്വാമിയുടെ കൃതികളെക്കുറിച്ച് പഠനശിബിരം തുടങ്ങി
വാഴൂർ ∙ ചട്ടമ്പിസ്വാമി രചിച്ച കൃതികളെക്കുറിച്ച് വാഴൂർ തീർഥപാദാശ്രമത്തിൽ പഞ്ചദിന പഠനശിബിരം തുടങ്ങി. ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണ ഭാഗമായി 23 വരെയാണ് ശിബിരം.വേദാധികാര നിരൂപണത്തെക്കുറിച്ച് നടന്ന ശിബിരത്തിൽ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ ദീപം തെളിച്ചു. സ്വാമിനി ദേവി ജ്ഞാനാഭ നിഷ്ഠാനന്ദഗിരി, എസ്.അനിരുദ്ധൻ, കാ.ഭ.സുരേന്ദ്രൻ, കുമ്മനം രവി, ജി.രാമൻ നായർ, ഡോ.ടി.വി.മുരളീവല്ലഭൻ, ആശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ എന്നിവർ പങ്കെടുത്തു.
ഇന്നു മുതൽ 22 വരെ അദ്വൈത ചിന്താപദ്ധതിയെക്കുറിച്ച് രാവിലെ 9 മുതൽ ശിബിരം നടത്തും. സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ നയിക്കും. 22ന് 2.30ന് ആദിഭാഷ എന്ന കൃതിയെ കുറിച്ച് പഠനശിബിരം ദേശമംഗലം ഓംകാരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദ തീർഥപാദർ നയിക്കും. 23ന് വിദ്യാനന്ദ തീർഥപാദ പരമഹംസസ്വാമികളുടെ മഹാസമാധി ദിനാചരണം. 11ന് അനുസ്മരണ സമ്മേളനം സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും.
കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 2ന് ജീവകാരുണ്യ നിരൂപണം എന്ന കൃതിയെ ആസ്പദമാക്കി സിംപോസിയം.