KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി സ്കൂളുകൾ

കാഞ്ഞിരപ്പള്ളി ∙ വേനൽ അവധിക്ക് വിരാമമിട്ട് സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. കുട്ടികളെ വരവേൽക്കാൻ സ്കൂളുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. പ്രീ പ്രൈമറി സ്കൂളുകളിൽ പ്രത്യേക ഒരുക്കങ്ങളാണ് എൽപി സ്കൂളുകളിൽ നടത്തുന്നത്.

‌വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ പോലെ വിനോദത്തിനു വിജ്ഞാനത്തിനും മുൻഗണന നൽകിയാണ് സ്കൂളുകളിൽ ഒരുക്കങ്ങൾ നടത്തുന്നത്. കളിയിടങ്ങൾ, ഭാഷപഠനത്തിന് പ്രത്യേക സൗകര്യം, ചിത്ര രചന പരിപോഷിപ്പിക്കൽ, ഗണിത ശാസ്ത്രം പഠിക്കാൻ പ്രത്യേക ഇടം, കലാ പ്രവർത്തനങ്ങൾക്കായി വേദികൾ, തുടങ്ങിയ 13 ഇനം പദ്ധതികളാണ് സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വർണക്കൂടാരം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

കൊച്ചു കുട്ടികളെ ആകർഷിക്കുന്ന കളിയിടങ്ങളാണു സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ സ്കൂളുകളിലും ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

error: Content is protected !!