KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓർമകൾ പുതുക്കി പൂർവ വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് കോളജിലെ 1965–77 കാലഘട്ടത്തിലെ പൂർവ വിദ്യാർഥി സംഗമം നടന്നു. ഇൗ കാലയളവിൽ പ്രീഡിഗ്രി പഠിച്ച 150 ഓളം പൂർവ വിദ്യാർഥികൾ പങ്കെടുത്തു. തങ്ങളുടെ പൂർവ വിദ്യാലയത്തിന്റെ ഇടനാഴികളിലും ക്ലാസ് മുറികളിലും നടന്നെത്തി ഇവർ ഓർമകൾ തുടങ്ങി. നാല് വർഷ ബിരുദം ആരംഭിക്കുന്ന ഘട്ടത്തിൽ കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാപ്രാവീണ്യം, തൊഴിൽ പരിശീലനം, റിക്രൂട്മെന്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ സേവനം നൽകാനും പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നു. കോ ഓർഡിനേറ്റർ ഇ.ജെ.ജോണി, കോളജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ്, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രസിഡന്റ് ബിനോ പി.ജോസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!