ദേശീയ കോൺഫറൻസ്
കാഞ്ഞിരപ്പള്ളി : സെയ്ന്റ് ഡോമിനിക്‌സ് കോളേജിൽ ഗണിതശാസ്ത്ര വകുപ്പ് ആൾജിബ്ര, ഗ്രാഫ് തിയറി മേഖലകളിലെ 35 ഗണിതശാസ്ത്ര ഗവേഷകർ പങ്കെടുത്ത ദേശീയ കോൺഫറൻസ് നടത്തി. രാംകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. എസ്.അറുമുഖം ഉദ്ഘാടനം ചെയ്തു. പ്രൊഫ. അപർണ ലക്ഷ്മണൻ, ഡോ. ഉല്ലാസ് ചന്ദ്രൻ, ഡോ. സുദേവ് നടുവത്ത്, ഡോ. സീമ വർഗീസ്, ഡോ. ചിത്ര എം.ആർ. എന്നിവർ സെമിനാറുകൾ നയിച്ചു. ഏഴ് ഗവേഷണ വിദ്യാർഥികൾ മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിച്ചു.