KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ

മുണ്ടക്കയം ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് ടി.എസ്.റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ടി.എസ്.റഷീദ് (പ്രസിഡന്റ്), പി.എം. നജീബ് (ജനറൽ സെക്രട്ടറി), സിനോൾ തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ചാമംപതാൽ ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാമംപതാൽ യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എച്ച്.ഉമ്മർ അധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ: ടി.എച്ച്.ഉമ്മർ ( പ്രസി. ), സാബു കണയങ്കൽ, എൻ.ഇ.നവാസ്, ( വൈസ് പ്രസി. ), ടി.എ.സലീം മൾബറി ( ജന.സെക്ര. ), സാജൻ കരുണ, എ.കെ.സതീശൻ നായർ ( സെക്ര. ), പി.എ.ജോസഫ് ( ട്രഷ. ).

മണിമല ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ് വാർഷികം ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗിരീഷ് കോനാട്ട് പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോയിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ: ജോയിസ് സെബാസ്റ്റ്യൻ ( പ്രസി. ), നൈജിൻ മറ്റത്തിൽ, ബിനോയി വർഗീസ് പുറ്റുമണ്ണിൽ ( വൈസ് പ്രസി. ), ഷിയാസ് വണ്ടാനം ( ജന.സെക്ര. ), ജോസുകുട്ടി കുരിശുംമൂട്ടിൽ, വി.ആർ.അഭിലാഷ് ( സെക്ര. ), ഹരിലാൽ പടിഞ്ഞാറ്റയിൽ ( ട്രഷ. ).

error: Content is protected !!