KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആകാശിനെ അനുമോദിച്ചു

ചിറക്കടവ് : ജന്മനായുള്ള അന്ധതയെ മറികടന്ന് പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ ആകാശിന് ചിറക്കടവ് മഹാവിഷ്ണുക്ഷേത്രത്തിൽ സ്വീകരണം നൽകി. ചിറക്കടവ് അഞ്ജലിയിൽ(പായിക്കാട്ട്) ബിജുവിന്റെയും സിന്ധുവിന്റെയും മകനായ ആകാശ് കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസിലാണ് പഠിച്ചത്. സാധാരണ കുട്ടികൾക്കൊപ്പം ക്ലാസിലിരുന്ന് കേട്ടുപഠിച്ച് പരീക്ഷയെഴുതി 62 ശതമാനം മാർക്കുനേടിയാണ് ഹ്യുമാനീറ്റീസിൽ വിജയിച്ചത്.

ക്ഷേത്രം പ്രസിഡന്റ്‌ ടി.പി.രവീന്ദ്രൻപിള്ള സർട്ടിഫിക്കറ്റും മെമന്റോയും കാഷ് അവാർഡും സമ്മാനിച്ചു. സെക്രട്ടറി എം.എൻ.രാജരത്‌നം, ട്രഷറർ പി.പി.രാജൻ, ടി.ജി.വിശ്വനാഥപിള്ള, മിഥുൻരാജ്, മേൽശാന്തി ഹള്ളിയൂർ ബദിരമന ഇല്ലം എച്ച്.ബി.ഈശ്വരൻനമ്പൂതിരി, പൂവരണി കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

error: Content is protected !!