ബസ് ഇടിച്ച് കാറുകൾ തകർന്നു

എരുമേലി ∙ ശബരിമല റോഡിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വർക്ക് ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കാർ പൂ‍ർണമായും 2 കാറുകൾ ഭാഗികമായും തകർന്നു.

കരിങ്കല്ലുമ്മൂഴിക്കും ചെമ്പകപ്പാറയ്ക്കും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് കോട്ടയം – തുലാപ്പള്ളി സർവീസ് നടത്തുന്ന പി ടി മോട്ടോഴ്സ് മുക്കൂട്ടുതറ ഭാഗത്തുനിന്ന് എരുമേലിയിലേക്കു വരുമ്പോഴാണ് ആണ് അപകടം. ആർക്കും പരുക്കില്ല. മഴ പെയ്തതുമൂലം ബസ് ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറിയതാണ് അപകട കാരണം. പൊലീസ് കേസ് എടുത്തു.

error: Content is protected !!