കാഞ്ഞിരപ്പള്ളി രൂപത മിഷന്‍ ലീഗിന് പുതിയ നേതൃത്വം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024-2025 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ക്ലമന്റ് തെരുവന്‍കുന്നേല്‍ മാങ്ങാപ്പാറ, നോറ ആലാനിക്കല്‍ ഉപ്പുതറ, ജിയോ തെക്കേല്‍ ഇടമണ്‍, ദിയ തോമസ് കൊല്ലമുള, ഡിയോണ്‍ കൊന്നയ്ക്കല്‍ ചെല്ലാര്‍കോവില്‍, ഇവാനിയ മണ്ണഞ്ചേരി മേരികുളം എന്നിവര്‍ യഥാക്രമം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഓര്‍ഗനൈസര്‍മാര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍വച്ച് നടന്ന തെരഞ്ഞെടുപ്പിന് മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ.ഫിലിപ്പ് വട്ടയത്തില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ റിറ്റ മരിയ എഫ്.സി.സി, ഓര്‍ഗനൈസിംഗ് പ്രസിഡൻ്റ് അരുണ്‍ പോള്‍ കോട്ടക്കല്‍, ദേശീയ സമിതി അംഗം ജെറിന്‍ നെടുംതകിടി, ഓര്‍ഗനൈസര്‍മാരായ അലന്‍ ജോളി, അനുമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികള്‍ രൂപതാ പ്രോട്ടോസിന്‍ചെല്ലൂസ് ഫാ.ജോസഫ് വെള്ളമറ്റത്തിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഉച്ചതിരിഞ്ഞ് നടന്ന ഫൊറോന ഓര്‍ഗനൈസര്‍മാരുടെ യോഗത്തില്‍ വച്ച് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായി കെ. ഇ. ആന്റണി കാരാട്ടില്ലം മുണ്ടക്കയം, ജോയിന്റ് സെക്രട്ടറിയായി സുജ ടോമിച്ചന്‍ പാലമുറിയില്‍ ചിറക്കടവ്, വൈസ് പ്രസിഡൻ്റായി ഷൈനു സാജു പടന്നമാക്കല്‍ പൊടിമറ്റം എന്നിവരെയും തിരഞ്ഞെടുത്തു.