വെള്ളക്കെട്ട് മൂലം ജനങ്ങൾ ദുരിതത്തിൽ

പാറത്തോട് : പാറത്തോട് പിണ്ണാക്കനാട് റോഡ് വെള്ളക്കെട്ട് മൂലം ജനങ്ങൾ ദുരിതത്തിലായി, റോഡിന്റെ ഇരു വശങ്ങളിലും ഓട ഇല്ലാതെ വെള്ളം റോഡിൽകൂടി നിറഞ്ഞു ഒഴുകയാണ്, ഈ പ്രദേശത്തെ എറ്റവും തിരക്ക് കൂടിയ റോഡ് കൂടിയാണ് ഇത്. ഈരാറ്റുപേട്ട, പാല,പാലപ്ര, പഴുമല ഭാഗത്തേക്കുള്ള വാഹനങ്ങൾ ഈ റോഡിൽ കൂടിയാണ് കടന്നുപോകുന്നത്! രണ്ടു പാറമട സമീപത്തുള്ളതിനാൽ വലിയ ഹെവി വാഹനങ്ങളും മറ്റും ഓടുന്നതിനാൽ റോഡും തകരാറിൽ ആയി,

സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് ഈ വഴി ഒരു അപകട വഴിയാകും.റോഡ് കവിഞ്ഞു ഒഴുകുന്ന വെള്ളം റോഡിന്റെ താഴ്ന്ന ഭാഗത്തുള്ള കിണറുകളിലേക്കും ഇറങ്ങി കുടി വെള്ളം മലിനപ്പെടുന്നു.നിരവധി തവണ അധികാരികൾക്ക് ഈ റോഡിൽ ഓടയും കലുങ്കും നിർമ്മിക്കണമെന്ന് അവശ്യപ്പെട്ടിട്ടും നാളിത് വരെ ഒരു നടപടിയും എടുത്തിട്ടില്ല. വാഹനങ്ങൾ വർദ്ധിച്ചിട്ടും ഈ റോഡ് 50 വർഷം മുമ്പുള്ള അതേ നിലയിൽ തന്നെ തുടരുകയാണ്.റോഡിനു വീതിയില്ലാത്ത നിലയിലാണ് . സർക്കാർ നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു, ഇല്ലാത്ത പക്ഷം പി.ഡബ്യൂ . ഡി ഓഫീസ് ഉപരോധം പോലുള്ള പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് പ്രസിഡന്റ്‌ ഹാജി പിഎം തമ്പികുട്ടി, സെക്രട്ടറി എം.കെ സലിം, ബെന്നി ഓടക്കൽ, സോണി, ഷാഹുൽ കരിപ്പായിൽ പി.ബി നജീബ്, ഷാജി വാവാച്ചി, കുട്ടൻ, വിജയൻ,എന്നിവർ പ്രസംഗിച്ചു.

error: Content is protected !!