KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാസ്പർശം പദ്ധതിയുടെ ഉദ്ഘാടനം

മുണ്ടക്കയം : വിദ്യാസ്പർശം പഠനോപകരണ വിതരണപദ്ധതിയുടെ ഉദ്ഘാടനം കണിച്ചുകുളങ്ങരയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാസ്പർശം പഠനോപകരണ പദ്ധതിയുടെ ഔപചാരികമായ വിതരണ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽവെച്ച് നിർവഹിച്ചു. ഹൈറേഞ്ച് യൂണിയൻ എംപ്ലോയീസ് ഫോറം ചെയ്തു വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഹൈറേഞ്ച് യൂണിയനിൽ പെട്ട 300 വിദ്യാർഥികൾക്ക് ഈ പദ്ധതി ഗുണകരമായി മാറും.ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയൻ പ്രസിഡൻ്റ് അ’നീഷ്കുമാർ വി. വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി കെ. പി ഗോപാലകൃഷ്ണൻ,കേന്ദ്ര സമിതി ട്രഷറർ മജേഷ് എം. എം , കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് സാബു പി. എസ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി, അജീഷ് കുമാർ എം. എസ്,എംപ്ലോയിസ് ഫോറം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി രാകേഷ് എം. എം , ട്രഷറർ രാജേഷ് രാജു, വൈസ് പ്രസിഡൻ്റ് ബിനീഷ് എ എസ്, കമ്മറ്റി അംഗങ്ങളായ ശ്രീ പ്രിജു പി ആർ , ശ്രീ സജിൻ ഇ വി , ശ്രീ ജയകൃഷ്ണൻ പി, ജയമോൻ കെ. കെ.എന്നിവർ പങ്കെടുത്തു.

error: Content is protected !!