KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി . ഐ. ടി. യു സ്ഥാപകദിനാചരണം ശുചീകരണം നടത്തി ആചരിച്ചു.

കാഞ്ഞിരപ്പള്ളി : സിഐടിയു സ്ഥാപക ദിനാചരണം പതാക ഉയർത്തിയും ശുചീകരണം നടത്തിയും ആചരിച്ചു.
സംഘടനയുടെ ജില്ലാ കമ്മിറ്റിയംഗങ്ങളായ വി. പി ഇബ്രാഹീം, വി. പി ഇസ്മായിൽ, കെ. രാജേഷ്, പി. കെ നസീർ, പി. എസ് സുരേന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂൾ വളപ്പ് ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പാറത്തോട്ടിലെ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശശികുമാറും മുണ്ടക്കയത്ത് പ്രസിഡന്റ് രേഖാ ദാസും കൂട്ടിക്കലിൽ പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലവും ഉദ്ഘാടനം ചെയ്തു. എലിക്കുളത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാ മോളും എരുമേലിയിൽ പി. ജെ മുരളിയും കോരുത്തോട്ടിൽ പി, കെ സുധീറും പാറത്തോട്ടിൽ പി. കെ ബാലനും ഉദ്ഘാടനം ചെയ്തു.

error: Content is protected !!