പാഞ്ചാലിമേട്ടിലേക്കുള്ള റോഡിന് സമീപം കാട്ടാന

മുണ്ടക്കയം ഇൗസ്റ്റ് ∙ വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലേക്കുള്ള റോഡിന് സമീപം കാട്ടാന ഇറങ്ങുന്നത് പതിവാകുന്നു. നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്. ചെറുവള്ളിക്കുളം മേഖലയിലാണു കാട്ടാനകൾ സ്ഥിരമായി നാട്ടിൽ ഇറങ്ങുന്നത്. മുറിഞ്ഞപുഴയിൽ നിന്നു പാഞ്ചാലിമേട്ടിലേക്കുള്ള റോഡിൽ നിന്നാൽ കാണാവുന്ന ദൂരത്തിൽ വരെ കാട്ടാനകൾ എത്തിത്തുടങ്ങി. കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടെ കർഷകരും ദുരിതത്തിലാണ്. പകൽ സമയങ്ങളിൽ പോലും പുരയിടങ്ങളിൽ ജോലി ചെയ്യാൻ ഇതോടെ കർഷകർക്ക് പേടിയായി. കാട്ടാനകളെ പേടിച്ച് പുലർച്ചെ ടാപ്പിങ് പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.

കാട്ടാനകൾ ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ സോളർ വേലി പോലെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം എന്ന് നാളുകളായുള്ള ആവശ്യം ആണെങ്കിലും നടപടിയില്ല.

error: Content is protected !!