നടുറോഡിൽ മാലിന്യം തള്ളി

എരുമേലി ∙ മുക്കൂട്ടുതറ റോഡിൽ വ്യാപകമായി മാലിന്യം തള്ളി. പ്രപ്പോസിൽ നിന്ന് എംഇഎസ് കോളജിലേക്ക് വരുന്ന ഭാഗത്താണ് സാമൂഹിക വിരുദ്ധർ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞത്. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യക്കവറുകൾക്കു മുകളിലൂടെ വാഹനങ്ങൾ കയറി ചിതറിയ നിലയിലാണ്. ഈ റോഡിന്റെ ഇരു വശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്.

error: Content is protected !!