KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ വീണ്ടും അപകടം; രണ്ട് കാറുകൾ തകർന്നു; ലോറിയുടെ പിന്നിലെ ടയറുകൾ ആക്‌സിലുൾപ്പെടെ തെറിച്ചു

കൂരാലി: മഴക്കാലം തുടങ്ങിയതോടെ പി പി റോഡിൽ അപകടം തുടർക്കഥയാകുന്നു. പാലാ-പൊൻകുന്നം റോഡിൽ കൂരാലിയിൽ കാറിടിച്ച് മിനി ലോറിയുടെ പിന്നിലെ ടയറുകളും ആക്‌സിലും തെറിച്ചുപോയി. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലുമിടിച്ചു. കാർ ഓടിച്ചിരുന്ന ഇളങ്ങുളം അഞ്ചാംമൈൽ കതിരോലിൽ അമൃതേശിന്(24) പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. പൈകയിൽ നിന്ന് മുണ്ടക്കയത്തേക്ക് കൈതച്ചക്കയുമായി പോയതാണ് മിനി ലോറി. പോലീസും മോട്ടോർവാഹനവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി ക്രെയിനുപയോഗിച്ച് വാഹനങ്ങൾ മാറ്റി. വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

error: Content is protected !!