KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമലയാറ്റിലെ മണൽ വാണിജ്യാടിസ്ഥാനത്തിൽ ലേലം ചെയ്യും

മുണ്ടക്കയം ∙ ടൗണിൽ മണിമലയാറ്റിലെ മണൽ വാണിജ്യാടിസ്ഥാനത്തിൽ ലേലം ചെയ്യാൻ തീരുമാനമായി. പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം പരിഗണിച്ചാണ് അനുമതി നൽകിയത്.

മണൽ നിറയുന്നതോടെ വേഗത്തിൽ വെള്ളം പൊങ്ങുന്നതു പതിവായിരുന്നു. പ്രളയത്തെത്തുടർന്ന് പ്രത്യേക പദ്ധതി പ്രകാരം മണ്ണും ചെളിയും നീക്കി എങ്കിലും കരയിലേക്കു വാരിയിട്ട മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മണൽ പതിവായി ലേലം ചെയ്തു വിൽക്കുന്ന നടപടി ആരംഭിച്ചാൽ ആറിന്റെ ആഴം കൂട്ടാനും വെള്ളപ്പൊക്കം തടയാനും കഴിയുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.
12നു ചെക്ഡാം പരിസരത്ത് ആദ്യലേലം നടക്കും.

error: Content is protected !!