KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉന്നത വിജയം കരസ്ഥമാക്കിയവരെ കോൺഗ്രസ് മേഖലാ കമ്മറ്റി ആദരിച്ചു

എരുമേലി : എരുമേലിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എസ്. എസ്. എൽ. സിയ്ക്കും , പ്ലസ്സ് ടൂവിനും ഫുൾ എ പ്ലസ്സും ഉന്നത വിജയവും കരസ്ഥമാക്കിയ എട്ട് വിദ്യാർഥികളെ പാണപിലാവ് കോൺഗ്രസ് മേഖലാ കമ്മറ്റി ആദരിച്ചു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ വിദ്യാർത്ഥികളുടെ വീട്ടിലെത്തിയാണ് മെമന്റോ നൽകി ആദരിച്ചത്.

വിറ്റി മാത്യു വെമ്പാല, പൊതു പ്രവർത്തകൻ ബിനു നിരപ്പേൽ, അനീഷ് പുരയിടത്തിൽ, റോണി തറപ്പേൽ, ഷിജോമോൻ ചെറുവാഴക്കുന്നേൽ, സുനിൽ പന്നാംകുഴിയിൽ, മനോജ് കളത്തുപറമ്പിൽ, ഷാജി നെടുംതകടിയേൽ, ശശി ആചാരി മുട്ടത്തു കുന്നേൽ, ജോയി തേക്കിൻ കൂട്ടത്തിൽ, സിബി നെടിയമുറിയിൽ, മോൾസി വെമ്പാലയിൽ രാജേന്ദ്രൻ കാവുങ്കൽ, ബിൻസ് കുഴിയ്ക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!