ഇന്ത്യയുടെ അഭിമാനം ഡോ. രാജു നാരായണസ്വാമി കാഞ്ഞിരപ്പള്ളിയിൽ ..

ആരും കൊതിക്കുന്ന അക്കാദമിക് നേട്ടങ്ങളുടെ ഉടമയായ, കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയും അഭിമാനമായ “സൂപ്പർ ജീനിയസ്” ഡോ. രാജു നാരായണസ്വാമിയാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്‌ ആന്റണിസ് പബ്ലിക് സ്‌കൂളിലെ : SAPS APS EXCELENCIA AWARD DAYയുടെ മുഖ്യ അതിഥിയായി എത്തിയത് . സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട് അദ്ദേഹത്തിന്റെ പ്രൊഫൈൽ അവതരിപ്പിച്ചപ്പോൾ സദസ്സാകെ കരഘോഷത്തോടയാണ് അഭിനന്ദനങ്ങൾ അർപ്പിച്ചത് .

സ്വാമിയുടെ നേട്ടങ്ങളുടെ നാൾവഴി ഇങ്ങനെ:

1983: എസ്എസ്എൽസിക്ക് ഒന്നാം റാങ്ക്. സ്വാമിയുടെ മാർക്ക് അന്നു റെക്കോർഡ് ആയിരുന്നു. 600 ൽ 584.

1985:എംജി സർവകലാശാല പ്രീഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക്. 85% മാർക്ക്.

1989: ചെന്നൈ ഐഐടിയില്‍ നിന്നു ബിടെക് ഒന്നാം റാങ്ക്.

1991: സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്.

1993: മസൂറിയിലെ ഐഎഎസ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സ്വർണമെഡലോടെ പരിശീലനം പൂര്‍ത്തിയാക്കി.

“സൂപ്പർ ജീനിയസ്” എന്നാണ് ഫാ. ആന്റണി തോക്കനാട്ട് തന്റെ പ്രസംഗത്തിൽ ഡോ. രാജു നാരായണസ്വാമിയെ വിശേഷിപ്പിച്ചത്.

പഠനത്തെ സ്നേഹിക്കുന്ന രാജു നാരായണസ്വാമി ഡിഗ്രികൾ വാരിക്കൂട്ടുന്നതു തുടർന്നു കൊണ്ടേയിരുന്നു. ലോകബാങ്കിന്റെ ദുരന്ത നിവാരണ മാനേജ്മെന്റ് വിഭാഗമായ വാഷിങ്ടണിലെ ജിഎഫ് ഡിആർ ആറിന്റെ സഹകരണത്തോടെ നാഷനൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തിയ പത്ത് ഓൺലൈൻ കോഴ്സുകളും രാജു നാരായണസ്വാമി വിജയിച്ചു. ബേസിക് കോഴ്സും ഒൻപതു സ്പെഷലൈസ്ഡ് കോഴ്സുകളും ഉൾപ്പെടെ പത്തു കോഴ്സുകളും വിജയിച്ച രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ബെംഗളൂരു നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ ബൗദ്ധിക സ്വത്തവകാശ നിയമം, ഗുജറാത്ത് നാഷനൽ യൂണിവേഴ്സിറ്റിയുടെ സംരംഭകത്വ മാനേജ്മെന്റ് കോർപറേറ്റ് നിയമങ്ങളും പരിരക്ഷയും, ഡൽഹി ആസ്ഥാനമായുള്ള ദി ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിന്റെ കോഴ്സ്, കൊൽക്കത്ത ആസ്‌ഥാനമായ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിന്റെ ബിസിനസ് നിയമത്തിലെ പിജി ഡിപ്ലോമ, ഡൽഹി ആസ്‌ഥാനമായ സിഐആർസി നടത്തിയ കോംപറ്റീഷൻ ആക്‌ട് പരീക്ഷ എന്നിങ്ങനെ രാജു നാരായണസ്വാമി സ്വന്തമാക്കിയ ഒന്നാം റാങ്കുകൾ അനവധിയാണ്.

അഴിമതിക്കെതിരെയുള്ള കർക്കശ നിലപാടുകളാണ് രാജു നാരായണ സ്വാമിയുടെ സർവീസ് ജീവിതത്തിന്റെ മുഖമുദ്ര. കലക്ടറായിരിക്കെ തൃശൂർ ജില്ലയിലെ പട്ടാളം റോഡുൾപ്പടെ അഞ്ചോളം റോഡുകൾ വീതികൂട്ടി നഗരത്തിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റി. മൂന്നാർ ദൗത്യവും രാജകുമാരി ഭൂമിയിടപാടിന്മേലുളള സത്യസന്ധമായ അന്വേഷണവും ശ്രദ്ധേയമായി. (കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു െഎഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്മേൽ ഒരു മന്ത്രി രാജിവയ്ക്കുന്നത്).


വീഡിയോ കാണുക :

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!