അപകടം തുടർകഥ : കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു, സ്പീഡ് ബ്രേക്കറുകൾ ഉടൻ സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഏരുമേലി റോഡിലെ മേരി ക്വീൻസ് ആശുപത്രി ജങ്ഷനിൽ തുടങ്ങി കുളപ്പുറം ഒന്നാം മൈൽ ഭാഗത്തുവരെ സ്ഥിരമായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുവാൻ തീരുമാനമായി. ആദ്യപടിയായി റോഡിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
തുടർന്ന് റോഡിന്റെ വിവിധ ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കും. റോഡിൻ്റെ ഇരുവശത്തെയും കാടു വെട്ടിമാറ്റി ഇൻ്റർ ലോക്ക് കട്ട പാകും. റോഡിന് സംരക്ഷണഭിത്തി കെട്ടും. വേഗത നിയന്ത്രണ മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിക്കാനും തീരുമാനമായി. പ്രസ്തുത ഭാഗത്ത് മണിക്കൂറിൽ 30 കിലോമീറ്റർ വാഹനവേഗത നിയന്ത്രിക്കാനും നടപടി സ്വീകരിക്കും.
അഡ്വ. സെബാസ്‌റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ, പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശികുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡൻ്റ അജിത രതീഷ്,
പഞ്ചായത്ത് അംഗങ്ങളായ സിന്ധു മോഹനൻ, ടി രാജൻ, സി പിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം സജിൻ വട്ടപ്പള്ളി, വി എം ഷാജഹാൻ, റവന്യു പൊതുമരാമത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.