KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആദിവാസി വിഭാഗങ്ങൾക്ക് പിഎം കിസാൻ സമ്മാൻനിധി പദ്ധതി ആനൂകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

എരുമേലി ∙ വസ്തുവിന്റെ കൈവശരേഖയുള്ള ആദിവാസി വിഭാഗങ്ങൾക്ക് പിഎം കിസാൻ സമ്മാൻ നിധി പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി. തുമരംപാറ, കൊപ്പം തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. ഇവർക്ക് വസ്തുവിനു കൈവശരേഖ മാത്രമാണുള്ളത്. ഈ രേഖ വച്ച് അപേക്ഷിച്ചപ്പോൾ ആദ്യ 5 ഘട്ടം ധനസഹായം തടസ്സമില്ലാതെ ലഭിച്ചു. പിന്നീട് ഇതു മുടങ്ങുകയായിരുന്നു.

പലതവണ കൃഷി ഭവൻ വഴി അപേക്ഷകൾ നൽകിയിട്ടും പണം ലഭിക്കുന്നില്ല. ഇത്തവണയും സഹായധനം ലഭിച്ചില്ല. ആനുകൂല്യം ലഭിക്കാൻ ഒട്ടേറെ കുടുംബങ്ങൾ ഉണ്ടെന്നും ഇതിന്റെ കണക്ക് അധികൃതർ വ്യക്തമാക്കുന്നില്ലെന്നും ഊരുമൂപ്പൻ കേശവൻ പാറയ്ക്കൽ പറഞ്ഞു. തലമുറകളായി ഇവിടെ താമസിച്ചു കൃഷി ചെയ്തുവരുന്ന ജനവിഭാഗത്തിനാണ് അർഹമായ ആനുകൂല്യം നിഷേധിക്കുന്നത്. ഇതിനെതിരെ കൃഷി വകുപ്പിനു പരാതി നൽകുമെന്നും അറിയിച്ചു.

error: Content is protected !!