ദേശിയ പാതയിൽ നിന്നും കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു .

പൊൻകുന്നം : ദേശിയ പാത 183ൽ ഇരുപതാം മൈൽ മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. റോഡിൽ നിന്നും പതിനഞ്ച് അടി താഴ്ചയിലുള്ള , മാറാട്ട് മാത്യുവിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത് . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കൂവപ്പള്ളി ഭാഗേത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .

വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. ഒരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.

error: Content is protected !!