KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടച്ചുപൂട്ടി, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച ക്യാന്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലായ മുണ്ടക്കയം സ്വദേശിയായ മോനിച്ചൻ കൊച്ചുപറമ്പിൽ വാങ്ങിയ മൂന്നു ബിരിയാണിയിൽ ഒന്നിലാണ് പുഴുവിനെ കണ്ടെത്തിയത്. ബിരിയാണിയിൽ പുഴുവിനെ കിട്ടിയതോടേ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായി യുവാവ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്.

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കണ്ടെത്തിയിരുന്നു. പരാതി ഉയർന്നതോടെ പഞ്ചായത്ത് അധികൃതർ കാന്‍റീൻ അടച്ചു പൂട്ടി. ക്യാന്റീനിലെ ഭക്ഷണത്തിനെതിരെ മുൻപും വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ കാന്റീനിൽ പരാതി പറഞ്ഞാൽ മോശമായ ഇടപെടലായിരുന്നു വെന്നും പരാതിയുണ്ട്.

error: Content is protected !!