KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഭയൻ അനുസ്മരണ പരിപാടി

പൊൻകുന്നം ∙ ജനകീയ വായനശാലയും അഭയൻ സ്മാരക കേന്ദ്രവും ചേർന്ന് ഞായറാഴ്ച രാവിലെ 9 മുതൽ പ്രശാന്ത്‌ നഗർ വൈസ്മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ അഭയൻ അനുസ്മരണ പരിപാടി നടത്തും.

10നു ജനകീയ യുവജനവേദി ‘ചണ്ഡാലഭിക്ഷുകി’ എന്ന രംഗശിൽപം അവതരിപ്പിക്കും. തുടർന്നു നടത്തുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിഐടിയു ദേശീയ സെക്രട്ടറി എ.ആർ.സിന്ധു മുഖ്യാതിഥിയാകും.

11ന് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സെക്‌ഷനൽ പ്രസിഡന്റ് പ്രഫ. സെബാസ്റ്റ്യൻ ജോസഫ് അഭയൻ സ്മാരക പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് അഭയന്റെ സുഹൃത്തുക്കളുടെ സംഗമം നടക്കും.

error: Content is protected !!