പേരു മാറ്റൽ ആവശ്യമില്ല: മലഅരയ മഹാസഭ

പുഞ്ചവയൽ ∙ ആദിവാസി ഉൗരുകളുടെ പേര് മാറ്റേണ്ട യാതൊരു ആവശ്യവും നിലവിൽ ഇല്ല, ഇൗ സമൂഹത്തിന്റെ പുരോഗതിയാണു നടപ്പാക്കേണ്ടത് എന്ന് അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പറഞ്ഞു. ആദിവാസികൾ താമസിക്കുന്ന പ്രദേശങ്ങളുടെ പേര് ഉന്നതി, പ്രകൃതി, നഗർ എന്നൊക്കെയാക്കാൻ ആദിവാസി വിഭാഗങ്ങൾ ആവശ്യപ്പെട്ടിട്ടില്ല.

മറ്റാരുടെയോ താൽപര്യപ്രകാരമാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉൗര്, കോളനി, സെറ്റിൽമെന്റ് തുടങ്ങിയ പേരുകൾ ആദിവാസികൾക്ക് അവമതിപ്പ് ഉണ്ടാക്കില്ല.

ആദിവാസി വിഭാഗത്തിന്റെ തനിമ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നും സംശയിക്കുന്നതായി ആലോചനാ യോഗം കുറ്റപ്പെടുത്തി. സഭ പ്രസിഡന്റ് കെ.ബി.ശങ്കരൻ, സെക്രട്ടറി വി.പി.ബാബു, ബോർഡ് അംഗം എം.എസ്.സതീഷ് തൊടുപുഴ, മേഖല ചെയർമാൻ പി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!