KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാന്റീൻ ഭക്ഷണത്തിൽ പുഴു; പരാതി അവഗണിച്ചതിന്റെ ഫലമെന്ന് യൂത്ത് കോൺഗ്രസ്.

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാന്റീൻ വൃത്തിഹീനമായ രീതിയിലാണു പ്രവർത്തിക്കുന്നതെന്നു പലതവണ പരാതി നൽകിയിട്ടും ജനപ്രതിനിധികളും അധികൃതരും അവഗണിച്ചതിന്റെ ഫലമാണു ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതെന്ന് യൂത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി ആരോപിച്ചു.

ഷിഹാബുദീൻ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. അനന്തകൃഷ്ണൻ, സച്ചിൻ പുളിക്കൽ, മിഥുൻ പാലയ്ക്കൽ, അനന്തു ചെറുകപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!