KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്ത് 12–ാം വാർഡ് കറിപ്ലാവിൽ 15 ലക്ഷം രൂപ മുടക്കി പുനർനിർമിച്ച 35-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവ.ചീഫ് വിപ് എൻ ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷവും പഞ്ചായത്തു ഫണ്ടിൽ നിന്നും 5ലക്ഷവും മുടക്കിയാണ് കെട്ടിടം നിർമിച്ചത്.

സ്വാഗതസംഘം കൺവീനർ ജിനു ചെറിയാൻ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, പഞ്ചായത്തംഗങ്ങളായ വി.പി.രാജൻ, മഞ്ജു മാത്യു, ശിശു വികസന പദ്ധതി ഓഫിസർ എ.എൽ.അംബിക, ഐസിഡിഎസ് സൂപ്പർവൈസർ എലിൻ മൈക്കിൾ, അജി കാലായിൽ, ജോഷി അഞ്ചനാട്ട്, കെ.സി.ബേബി കാരിക്കൽ, ഷാജി മൈലപ്പറമ്പിൽ, സജു പുതിയിടം, സജിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!