KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം ഗവ.വിഎച്ച്എസ്എസിൽ പുതിയ അസംബ്ലി ഹാൾ ഉദ്ഘാടനം

പൊൻകുന്നം ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ അധ്യാപകരും സ്കൂൾ പിടിഎയും എസ്എംസിയും ചേർന്നു നിർമിച്ച അസംബ്ലി ഹാൾ ഇന്നു രാവിലെ 10നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം പ്ലസ് വൺ പ്രവേശനോത്സവവും മെറിറ്റ് ഡേയും നടത്തും. നീറ്റ് പരീക്ഷയിൽ 70–ാം റാങ്ക് നേടിയ പൂർവ വിദ്യാർഥിനി നന്ദന ബിനോദിനെ ആദരിക്കും 2000 ചതുരശ്രയടി വിസ്തീർണമുള്ള ഹാളിന്റെ നിർമാണ ചെലവിനുള്ള തുക സുമനസ്സുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കണ്ടെത്തുകയായിരുന്നു.

error: Content is protected !!