കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി

ചെറുവള്ളി: കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം നടത്തി. ചെറുവള്ളിയിലെ മുതിർന്ന കുടുംബശ്രീ പ്രവർത്തകയായ മലേപ്പറമ്പിൽ കല്യാണിയമ്മയെ ചടങ്ങിൽ ആദരിച്ചു. ജയിംസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി ഉദ്‌ഘാടനം ചെയ്തു. രാഹുൽ. ബി .പിള്ള , ഫിനോ പുതുപ്പറമ്പിൽ, റിച്ചു സുരേഷ് , വത്സമ്മ സണ്ണി,ഷൈല ജോൺ,ജയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!