നടുറോഡിൽ മെയ്യഭ്യാസവും, പ്രതിരോധവും, പ്രത്യാക്രമണവും സമാസമം ചേർത്ത് നടത്തിയ കളരിപ്പയറ്റ് പ്രദർശനം ആവേശമായി ..

പൊൻകുന്നം : അപ്രതീക്ഷിതമായി നടുറോഡിൽ, ഓതിരം കടകം മറിഞ്ഞ് വീറോടെ ഇടത്തോട്ടും വലത്തോട്ടും മാറിവെട്ടി, ചവിട്ടി പൊങ്ങി, പറന്നു വെട്ടി രണ്ടു അഭ്യാസികൾ നടത്തിയ ഉശിരൻ കളരിപ്പയറ്റ് പ്രകടനം കാണികളെ ആദ്യം അമ്പരപ്പിച്ചെങ്കിലും, തുടർന്ന് ആവേശത്തോടെ കൈയടിയോടെ പ്രോത്സാഹിപ്പിച്ചു.
ബിജെപിയുടെ വിജയയാത്രയ്ക്ക് പൊൻകുന്നത്ത് സ്വീകരണം നൽകിയപ്പോൾ, നടത്തിയ ജാഥയുടെ ഒപ്പം , പൊൻകുന്നം മിനി സിവിൽ സ്‌റ്റേഷനു മുൻപിലാണ് നൂറുകണക്കിന് കാണികളുടെ മുൻപിൽ കേരളത്തിന്റെ ആയോധനാ കലാരൂപമായ കളരിപ്പയറ്റ് പ്രദർശനം മികവോടെ നടത്തിയത് .
വാള്‍, പരിച, കുന്തം തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള അങ്കത്താരി എന്നറിയപ്പെടുന്ന ആയോധന മുറയില്‍ വായ്ത്താരിയിലൂന്നിയ താളക്രമത്തോടെയുള്ള ശരീരചലനങ്ങളോടെ, മെയ്യഭ്യാസവും, പ്രതിരോധവും, പ്രത്യാക്രമണവും സമാസമം ചേർത്ത് കൃത്യമായ ചുവടുകളോടെ ആയിരുന്നു അഭ്യാസികൾ പ്രകടനം നടത്തിയത്.

error: Content is protected !!