ശിവരാത്രി ഉത്സവം
ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്തും. രാവിലെ ശ്രീബലി, വൈകുന്നേരം കാഴ്ചശ്രീബലി, വിളക്കിനെഴുന്നള്ളിപ്പ്, രാത്രി കാവടി അഭിഷേകം, തുടർന്ന് 12ന് മഹാശിവരാത്രി പൂജ എന്നിവ നടക്കും.
ആനിക്കാട്: കിഴക്കടമ്പ് മഹാദേവക്ഷേത്രത്തിൽ 10ന് കാവടിയാട്ടം, 12.30ന് ഉണ്ണിയൂട്ട്, രാത്രി 10.30ന് മഹാശിവരാത്രിപൂജ.
ചിറക്കടവ്: 54ാം നമ്പർ എസ്എൻഡിപി യോഗം ശാഖ ഗുരുദേവക്ഷേത്രത്തിൽ രാവിലെ 11ന് ഹോമസമർപ്പണം, രാത്രി 12ന് ശിവരാത്രി പൂജ.
വാഴൂർ: വെട്ടിക്കാട് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വൈകുന്നേരം 4.15ന് 36 പ്രദക്ഷിണം, ഒന്പതിന് കാവടിയാട്ടം, 11ന് കരിക്കഭിഷേകം, ശിവരാത്രി പൂജ.
കൊടുങ്ങൂർ: എസ്എൻഡിപി യോഗം 1145ാം നമ്പർ വാഴൂർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ 8.30ന് പഞ്ചകലശം, 11.30ന് കലശാഭിഷേകം.
ഇളങ്ങുളം: പുല്ലാട്ടുകുന്നേൽ പരദേവതാ ക്ഷേത്രത്തിൽ രാവിലെ 8.30ന് ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിൽ നിന്ന് കാവടിഘോഷയാത്ര, രാത്രി 12ന് ശിവരാത്രിപൂജ.
പൊൻകുന്നം: 1044ാം നമ്പർ എസ്എൻഡിപി യോഗം ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ രാവിലെ എട്ടുമുതൽ ചടങ്ങുതുടങ്ങും. രാത്രി 12ന് ശിവരാത്രി പൂജ.