KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ കെട്ടിടനിർമാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി : പുതുതായി നിർമിക്കുന്ന ഇടക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടനിർമാണ ശിലാസ്ഥാപനവും, ഉദ്ഘാടനവും മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. റവന്യൂ വകുപ്പിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ” പുതിയ കേരളം “

പൂഞ്ഞാർ എം എൽ എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ. ബേബി, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗങ്ങളായ പി. ജീരാജ്, ആശാ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

പട്ടയം, ഭൂമി വിഷയത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പരിഹാരം കാണുമെന്ന് എം.എൽ.എ.യ്ക്ക് ഉറപ്പ് നൽകിയതായി മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ സക്കാർ വന്ന ശേഷം 100 ദിവസം കൊണ്ട് 5000 പട്ടയം കൊടുക്ക ണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 11,000 പട്ടയം കൊടുക്കാൻ സാധിച്ചു. ഭൂമി തരംമാറ്റൽ സംബന്ധിച്ച്, കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം അപേക്ഷകളിൽ 51,000 അപേക്ഷകൾ തീർപ്പാക്കാൻ സാധിച്ചു. വന്യമൃഗശല്യത്തിൽ സർക്കാരിന്റെ പരിമിതിക്കുള്ളിൽനിന്ന് പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ കേരളം’ സൃഷ്‌ടിക്കുന്നതിനും പൊതുജനങ്ങൾക്ക് ആധുനികവും മെച്ചപ്പെട്ടതുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി എല്ലാ റവന്യൂ ഓഫീസുകളും സ്‌മാർട്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരള സർക്കാർ ചുവടുവയ്ക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ ‘സ്‌മാർട്ട് റവന്യൂ ഓഫീസുകൾ’ എന്ന പദ്ധതിയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കുന്നം വില്ലേജ് ഓഫീസ് തെരഞ്ഞെടുക്കപ്പെട്ടിരിന്നു. അതിന്റെ ഭാഗമായാണ്
ഇടക്കുന്നത്ത് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത് .

error: Content is protected !!