KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ പാൽ വിതരണ മിനിലോറി മരത്തിലിടിച്ച് അപകടം ; ഒരാൾ മരിച്ചു . ചോറ്റി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരണപ്പെട്ടത്.

കാഞ്ഞിരപ്പള്ളിയിൽ, ദേശീയ പാതയിൽ, പുതിയ പഞ്ചായത്ത് ഓഫീസിന് സമീപം, എലഗൻസ് ഹോട്ടലിന് എതിർവശത്ത് ഞായറാഴ്ച വെളുപ്പിന് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കാഞ്ഞിരപ്പള്ളിയിൽ നിന്നും പാൽ വിതരണത്തിന് പോയി മടങ്ങിവരുന്ന വഴിയിൽ, മിനി ലോറി അപകടത്തിൽ പെടുകയായിരുന്നു. ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം എന്ന് കരുതപ്പെടുന്നു .

റോഡരിൽ നിന്നിരുന്ന മരത്തിൽ ഇടിച്ച വാഹനത്തിന്റെ ഒരു വശം തകർന്നുപോയി. പാറത്തോട് സ്വദേശിയായ ഡ്രൈവർക്ക് ഒപ്പം ഇരുന്നിരുന്ന ചോറ്റി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന് പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം വെട്ടി പൊളിച്ചാണ് ജോസിനെ പുറത്തടുത്തത്.

error: Content is protected !!