KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മനസ്സിലെ വെളിച്ചം കൊണ്ട് കാഴ്ചയെ ജയിച്ചു; സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഹാട്രിക് വിജയത്തോടെ റിജോമോൻ

മണിമല: ശരീരത്തിലെ അന്ധതയെ മാറ്റിവെച്ച്, മനസ്സിലെ വെളിച്ചം കൊണ്ട് തുടർച്ചയായി ഒമ്പതാം തവണയും സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച് റിജോമോൻ. ഇത്തവണത്തെ സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ ഉപകരണ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ എന്നീ മൂന്ന് ഇനങ്ങളിലും ‘എ ഗ്രേഡ്’ സ്വന്തമാക്കിയാണ് റിജോമോൻ മണിമല കരിക്കാട്ടൂർ സി. സി. എം സ്കൂളിന്റെ അഭിമാനമായി മാറിയത്.

കാഴ്ചയുടെ പരിമിതികളെ തന്റെ അസാധാരണമായ കഴിവുകൊണ്ടും അചഞ്ചലമായ നിശ്ചയദാർഢ്യം കൊണ്ടും തോൽപ്പിച്ച റിജോമോന്റെ ഈ അപൂർവ്വ നേട്ടം എല്ലാവർക്കും വലിയൊരു പ്രചോദനമാണ്. മണിമല ഉള്ളായം സ്വദേശികളായ ജിജി – ജിജോ കുര്യാക്കോസ് ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ. പരിമിതികളെ കാറ്റിൽപ്പറത്തി പ്രതിഭയുടെ പുതിയ ചരിത്രം കുറിക്കുന്ന റിജോമോനെ നാടും വിദ്യാലയവും ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

error: Content is protected !!