KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ , കരുണാമൃതം പദ്ധതിയുടെ ഭാഗമായി, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ്‌ ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾക്കായി സെർവിക്കൽ കാൻസർ പ്രതിരോധ കുത്തിവെയ്പ്പിന്റെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു . ഡോ.ടി എം ഗോപിനാഥപിള്ള ക്ലാസുകൾ നയിച്ചു .
ലയൺസ്‌ ക്ലബ് പ്രസിഡന്റ് ജിയോ ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം അഡ്വ . തോമസ് കുന്നപ്പള്ളി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ലയൺസ്‌ ക്ലബ് സെക്രട്ടറി ഡോ . ജോജോ ജോർജ് സ്വാഗതവും , സ്കൂൾ ഹെഡ് മിസ്ട്രെസ്സ് നിസ്സാ മോൾ ജോൺ , പി ടി എ പ്രസിഡന്റ് രഞ്ജു തോമസ് , ബിജു വല്ലിയേടത്ത്‌ എന്നിവർ ആശംസകളും നേർന്നു .

error: Content is protected !!