KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് മണ്ണംപ്ലാവ് വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ കപ്പേളയിൽ തിരുനാളിന് കൊടിയേറി.

ചിറക്കടവ്: മണ്ണംപ്ലാവ് വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ കപ്പേളയിൽ തിരുനാൾ കൊടിയേറി. വെള്ളിയാഴ്ച രാവിലെ പള്ളിയിൽ നടന്ന തിരുനാൾ കൊടിയേറ്റ് വികാരി റവ. ഡോ. ജെയിംസ് ചവറപ്പുഴ നിർവ്വഹിച്ചു. തുടർന്ന് പരി. കുർബാനയർപ്പിച്ചു.

ഞായറാഴ്ച്ച ഒഴികെയുള്ള തിരുനാൾ ദിനങ്ങളിൽ രാവിലെ ആറിനും, വൈകിട്ട് 4.15 നും വി. കുർബാനയും, നൊവേനയും ഉണ്ടായിരിക്കും. നവംബർ ഒന്ന് ഞായറാഴ്ച്ച രാവിലെ 5.30നും വൈകിട്ട് 4. 15 നും വി. കുർബാന നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. തിരുനാളിനോട് അനുബന്ധിച്ചു പ്രസിദ്ധമായ പുഴുക്ക് നേർച്ച നവംബർ 07 ശനിയാഴ്ച്ച വൈകിട്ട് നടക്കും. അന്നേ ദിനം രാവിലെ ആറിനും, ഉച്ചകഴിഞ്ഞു മൂന്ന് പതിനഞ്ചിനും വി. കുർബാനയും, നൊവേനയും തുടർന്ന് വൈകിട്ട് 5. 15ന് ഇടവക പള്ളിയിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും.

നവംബർ എട്ടിന് ഞായറാഴ്ച രാവിലെ 5.30 ന്  വി. കുർബാന നൊവേന, വൈകിട്ട് 4.15 ന് കപ്പേളയിൽ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് എന്നിവ നടക്കുമെന്ന് വികാരി റവ. ഡോ. ജെയിംസ് ചവറപ്പുഴ, അസി.വികാരി ഫാ. നോബി വെള്ളാപ്പള്ളി, കൈകാരന്മാരായ ബോസുകുട്ടി ഈപ്പൻ പാഴിയാങ്കൽ,  സഞ്ജു കൂനമ്പാല ,  രാജു ജേക്കബ് തേക്കുംകാട്ടിൽ, തിരുനാൾ കമ്മറ്റി കൺവീനർ രാജു തോമസ് പരിപ്പീറ്റതോട്ട് എന്നിവർ അറിയിച്ചു.

error: Content is protected !!