KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദ്യുതിത്തൂണിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചിറക്കടവ്: പൊൻകുന്നം കെ.വി.എം.എസ്.- എരുമേലി റോഡിൽ സ്‌കൂട്ടർ വൈദ്യുതിത്തൂണിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചിറക്കടവ് മുതുകുളം വീട്ടിൽ ആന്റണി ജോസഫ് (പൊടിയൻ-50) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 5.30-ന് ചിറക്കടവ് കിഴക്കുംഭാഗം കരയോഗമന്ദിരത്തിന് സമീപം ഇദ്ദേഹം ഓടിച്ച സ്‌കൂട്ടർ വൈദ്യുതിത്തൂണിലിടിക്കുകയായിരുന്നു. മുതുകുളം ജോസഫ് പത്രോസിന്റെ മകനാണ്.
ഭാര്യ:ആശ ആന്റണി (ഹരിതകർമസേനാംഗം). മക്കൾ: അലൻ ആന്റണി, അലീന ആന്റണി, അമല ആന്റണി.
മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!