KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാരത്തോണോടെ എലിക്കുളം കേരളോത്സവത്തിന് ആവേശ തുടക്കം.

എലിക്കുളം: ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവത്തിന് മാരത്തോണോടെ തുടക്കമായി കൂരാലിയിൽ നിന്നും പൈക ആശുപത്രിപ്പടി ജംഗഷനിലേക്കായിരുന്നു മാരത്തോൺ നടത്തിയത് .

ശനിയാഴ്ച രാവിലെ 7.30 ന് ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ. ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത സജി ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്തംഗങ്ങളായ വി.ഐ. അബ്ദുൽ കരിം, ജിബിൻ ജോൺ, മറിയാമ്മ തച്ചിലാടിയിൽ, എം എസ് മനു, അനസ് മുഹമ്മദ് ഇലവനാൽ, അഭിജിത്ത് പനമറ്റം, അഷ്റഫ് എന്നിവർ സംസാരിച്ചു. ആശുപത്രി ജംഗഷനിൽ സമാപിച്ച മാരത്തോണിനെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ഒന്നാം സമ്മാനം അമൽ കല്ലൂപ്പറമ്പിലും രണ്ടാം സമ്മാനം അലൻ മനോജ് തണ്ണിക്കോടും അർഹരായി.

error: Content is protected !!