ചരമവാർത്തകൾ.
ചരമം : അരുൺ ശ്രീകുമാർ (30)
കാഞ്ഞിരപ്പള്ളി: പോസ്റ്റിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന കേബിൾ ടി.വി. ടെക്നീഷൻ മരിച്ചു. തമ്പലക്കാട് വണ്ടനാമല പുലിക്കുന്നേൽ ശ്രീകുമാറിന്റെയും ഉഷയുടെയും മകൻ അരുൺ ശ്രീകുമാർ (30) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ജോലിക്കിടെ തമ്പലക്കാട് വെച്ച് പോസ്റ്റിൽ നിന്ന് ടെക്നീഷനായിരുന്ന അരുൺ വീണത്. സഹോദരി: ആര്യ. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ .
ചരമം : ബിജു മാത്യു (52)
എരുമേലി: എലിവാലിക്കര ചെറുതുരുത്തിയിൽ ബിജു മാത്യു (52) നിര്യാതനായി. എരുമേലി ടൗണിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: റെൻസി (ജെസ്സി).
മക്കൾ: ബിജി, ബിസി.
സംസ്കാര ചടങ്ങുകൾ 2026 നവംബർ 07 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.
