പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവിന്റെ കാല്‍നൂറ്റാണ്ട് ; ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.

ഇടക്കുന്നം : വിദ്യാഭ്യാസരംഗത്ത് വിജയകരമായ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂൾ രജതജൂബിലി ആഘോഷങ്ങളുടെ നിറവിലാണ്. 2002-ല്‍ കേവലം 108 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികളും അറുപതോളം അധ്യാപക-അനധ്യാപക ജീവനക്കാരുമുള്ള വലിയൊരു വിദ്യാഭ്യാസ കുടുംബമായി വളര്‍ന്നിരിക്കുന്നു. എസ്.എ.ബി.എസ് സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവിന്റെ ദര്‍ശനത്തിലും മൂല്യങ്ങളിലും അടിയുറച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അക്കാദമിക് മികവിനൊപ്പം ധാര്‍മികവും ആത്മീയവുമായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും സമഗ്ര വ്യക്തിത്വ വികസനത്തിനുമാണ് സഥാപനം മുന്‍തൂക്കം നല്‍കുന്നത്. 2012-ല്‍കേരള സര്‍ക്കാരിന്റെ എന്‍.ഒ.സിയും സി.ബി.എസ്.ഇ അഫിലിയേഷനും നേടിയ സ്കൂള്‍, 2013-ല്‍ സീനിയര്‍ സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രജത ഹരിതം 25, ഇന്‍റര്‍ സ്കൂള്‍ ക്വിസ്, ഫുട്ബോള്‍, ചെസ് മത്സരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വ്യക്തിക്ക് കിയോസ്ക് നല്‍കുകയും ചെയ്തു.
നിലവില്‍ മദര്‍ അമല കിടങ്ങത്താഴെ എസ്.എ.ബി.എസ്. മാനേജരായും സി. റോസ്മിന്‍ എസ്.എ.ബി.എസ്. പ്രിന്‍സിപ്പലായും സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നു.
ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 26 ന് 4 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. മദര്‍ അമല കിടങ്ങത്താഴെ സ്കൂള്‍ റിപ്പോര്‍ട്ടും ആമുഖപ്രഭാഷണവും നടത്തും. ആന്റോ ആന്‍റണി എം.പി., മുഖ്യപ്രഭാഷണവും, അഡ്വ. സെബാസ്റ്റ്യന്‍ എം.ജെ എം.എല്‍.എ. സില്‍വര്‍ ജൂബിലി മാഗസിന്‍ സില്‍വര്‍ സ്ട്രിംഗ്സ് പ്രകാശനം ചെയ്യും. അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എക്സ് എം.എല്‍.എ., വേളാങ്കണ്ണി മാതാ ചര്‍ച്ച് വികാരി ഫാ. ജോസഫ് പുല്‍തകിടിയേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എ. ഷമീര്‍, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്.എ.ബി.എസ്., സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. റോസ്മിന്‍ എസ്.എ.ബി.എസ്., പാറത്തോട് ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുമിന അലിയാര്‍, ജൂബിലി കണ്‍വീനര്‍ അഡ്വ. സാജന്‍ കുന്നത്ത്, പി.ടി.എ. പ്രസിഡന്‍റ് ബിജോജി തോമസ്, മുന്‍ പി.ടി.എ. പ്രസിഡന്‍റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, സ്റ്റാഫ് സെക്രട്ടറി പാര്‍വതി കൃഷ്ണന്‍, എന്നിവര്‍ പ്രസംഗിക്കും.
അദ്ധ്യാപക പ്രതിനിധികളായ ലിഡിയ എലിസബത്ത് ജോര്‍ജ്ജ്, മഞ്ജു മേരി ചെറിയാന്‍, ലെസ്ലി പി. ജോസഫ് എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കും. ജൂബിലി സമാപനത്തോടനുബന്ധിച്ച് കൗശിക് ബാബുവിന്റെ സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.
സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. റോസ്മിന്‍ എസ്.എ.ബി.എസ്., ജൂബിലി കണ്‍വീനര്‍ അഡ്വ. സാജന്‍ കുന്നത്ത്, പി.ടി.എ. പ്രസിഡന്‍റ് ബിജോജി തോമസ്, മുന്‍ പി.ടി.എ. പ്രസിഡന്‍റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, പബ്ലിസിറ്റി കണ്‍വീനര്‍ അനീഷ് എ. തോമസ്, സ്റ്റാഫ് സെക്രട്ടറി പാര്‍വതി കൃഷ്ണന്‍, ലിഡിയ എലിസബത്ത് ജോര്‍ജ്ജ്,മഞ്ജു മേരി ചെറിയാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ കാര്യങ്ങൾ വിശദീകരിച്ചു .
