KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ.കെ.ജെ.എം സ്‌കൂളിൽ ‘സഹയാത്ര’.

കാഞ്ഞിരപ്പള്ളി: എ.കെ.ജെ.എം. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് താങ്ങും തണലും പ്രചോദനവുമായി നിലകൊള്ളുന്നവരെ ഒരുമിച്ച് ചേർത്ത് ‘സഹയാത്ര ‘എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു .
സ്കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടികമല എസ്.ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനകർമ്മം നിർവഹിച്ചു. തന്റെ എൻ എസ് എസ് അനുഭവങ്ങൾ പങ്കുവയ്ക്കുകയും, നാടിന്റെ വികസനത്തിനും സേവനത്തിനും എൻ.എസ്. എസ് യൂണിറ്റ് നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രസ്തുത യോഗത്തിൽ ആശംസകള്‍ നേരുകയും വോളണ്ടിയർമാർ തയ്യാറാക്കിയ മാഗസിൻ ‘സൃഷ്ടി’ പ്രകാശനം ചെയ്യുകയും ചെയ്തു. സാമൂഹിക നന്മയ്ക്കായി പ്രവർത്തിക്കുന്നവരെ ആദരിക്കാനും, ഒരുമിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചടങ്ങിൽ എൻ.എസ്.എസ് മാനസ ഗ്രാമം വാർഡ് മെമ്പേഴ്സ് ആൻറണി മാർട്ടിൻ, ജോയി മുണ്ടാമ്പള്ളി, മുൻ എൻഎസ്എസ് റീജണൽ കോർഡിനേറ്റർ രാഹുൽ ആർ, സിസ്റ്റർ റോസ്മേരി സാഞ്ചിയോ ഭവൻ, സിസ്റ്റർ ജോയ്സ്, ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. കെ. സുരേഷ്, ഫാദർ ഇമ്മാനുവൽ എസ്. ജെ., പ്രോഗ്രാം ഓഫീസേഴ്സ് അനീറ്റ മാത്യു , ടെസ്സി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രോഗ്രാമിന്റെ ഭാഗമായി എൻ. എസ്. എസ്. എസ്. അംഗങ്ങളായ വിദ്യാർത്ഥികൾ സംഘടിപ്പിച്ച നാടൻ വിഭവങ്ങളുടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഒരുക്കിയ നാടൻ രുചിമേള ഏവർക്കും വേറിട്ട ഒരു അനുഭവമായിരുന്നു.

error: Content is protected !!