സ്കൂൾ കായിക, കലാ, ശാസ്ത്രമേളകളിൽ മിന്നും വിജയം കരസ്ഥമാക്കിയ സെന്റ് മേരീസിന്റെ പ്രതിഭകളെ ആദരിച്ച് ‘വിക്ടറി റാലി’ നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സബ്ജില്ലാ സ്കൂൾ കായികമേള, കലാമേള, ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, കെ സി എസ്സ് എൽ എന്നിവയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിയ പ്രതിഭകളെ ആദരിച്ച് സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ വിക്ടറി റാലി നടത്തി . വർണ്ണാഭമായ റാലി കാഞ്ഞിരപ്പള്ളി എം.എൽ. എ. റോണി കെ. ബേബി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല , ഹെഡ്മിസ്ട്രസ് നിസാ മോൾ ജോൺ, P.T.A പ്രസിഡന്റ് രഞ്ചു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

