എന്തയാർ സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ.
എന്തയാർ : സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ 25 വരെ നടക്കും. ചൊവ്വാഴ്ച വൈകിട്ട് നാലിന് പൂർവികരെ അനുസ്മരിച്ച് വിശുദ്ധ കുർബാന വചന സന്ദേശം നൊവേന, ഒപ്പിസ് എന്നിവയ്ക്ക് ഫാ. തോമസ് വെൺമാന്തര കാർമികത്വം വഹിക്കും. ബുധൻ വൈകിട്ട് നാലിന് വിശുദ്ധ കുർബാന വചന സന്ദേശം നൊവേന ഫാദർ ജോസഫ് ചെമ്മരപള്ളിയും, 22 വ്യാഴം വൈകിട്ട് നാലിന് വിശുദ്ധ കുർബാന, നൊവേന ഫാദർ സേവ്യർ മാമൂട്ടിലും, 23 ന് വൈകിട്ട് നാലിന് വിശുദ്ധ കുർബാന, നൊവേന ഫാദർ മത്തായിച്ചൻ പീടികയിൽ കാർമികത്വം വഹിക്കും തുടർന്ന് 7. 30ന് സെൻറ് ജൂഡ് പിതൃർവേദി, മാതൃവേദി, മതബോധന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ കലാസന്ധ്യ. 24 ശനി വൈകിട്ട് നാലിന് കുർബാന, നൊവേന ഫാ സെബാസ്റ്റ്യൻ കിടങ്ങതാഴെയും , 25 ഞായർ വൈകിട്ട് 3. 45 വിശുദ്ധ കുർബാന നൊവേന റവ :ഡോ: സെബാസ്റ്റ്യൻ കൊല്ലംകുന്നേലും കാർമികത്വം വഹിക്കും. വൈകിട്ട് 5. 30ന് വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കം തുടർന്ന് ആറിന് ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക് രാത്രി എട്ടിന് കൊച്ചിൻ സിൽവർ സ്റ്റാർ കോമഡി മെഗാ ഷോ : ബംബർ പ്രൈസ്.
