KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിൽ സൗജന്യ വൈഫൈയും ഫോൺ ചാർജിങ്ങും അടങ്ങിയ സ്മാർട്ട് വെയ്റ്റിംഗ് ഷെഡ് ..

എരുമേലി : ബസ് കാത്തിരിക്കുന്നിടത്ത് ഇനി ബോറടിയില്ല. വൈഫൈയും ഫോൺ ചാർജിങ്ങും അടക്കം സൗജന്യം. എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിൽ സ്മാർട്ട്‌ വെയ്റ്റിംഗ് ഷെഡ് റെഡിയായി.

കെഎസ്ആർടിസിക്ക് ഒരു രൂപ പോലും മുടക്ക് ഇല്ലാതെ തികച്ചും സൗജന്യമായാണ് വെയ്റ്റിംഗ് ഷെഡ്. പത്ത് വർഷത്തേക്ക് വെയ്റ്റിംഗ് ഷെഡിന്റെ പരിപാലനം, അറ്റകുറ്റപ്പണികൾ അടക്കം സ്വകാര്യ ഏജൻസി ആണ് വഹിക്കുക. പൊതു – സ്വകാര്യ സഹകരണത്തോടെ കേരളത്തിലെ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതി ആണ് ഇപ്പോൾ എരുമേലിയിലും ആയത്. പരസ്യങ്ങൾ ഡിജിറ്റൽ പാനൽ ബോർഡിൽ പ്രദർശിപ്പിക്കുന്നതിൽ കിട്ടുന്ന വരുമാനം ആണ് ഏജൻസിക്ക് ലഭിക്കുക.

ശബരിമല തീർത്ഥാടനം മുൻനിർത്തി ആണ് ഇപ്പോൾ നിർമാണം പെട്ടന്ന് നടത്തിയത്. ബസുകളുടെ വരവും സമയക്രമവും യാത്രക്കാർക്ക് കൃത്യമായി അറിയുന്നതിനുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് ആണ് സ്മാർട്ട്‌ വെയ്റ്റിംഗ് ഷെഡിന്റെ സവിശേഷത. യാത്രക്കാർക്ക് കാത്തിരിപ്പ് സമയത്ത് ഉപയോഗിക്കാൻ വൈ-ഫൈ കണക്റ്റിവിറ്റിയും മൊബൈൽ ചാർജിംഗ് സൗകര്യവും ഉണ്ടായിരിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹികവിരുദ്ധ ശല്യം തടയാനും എഐ അധിഷ്ഠിത സിസിടിവി ക്യാമറകൾ വഴി കേന്ദ്രീകൃത നിരീക്ഷണം വൈകാതെ ഏർപ്പെടുത്തും. വെയിലും മഴയും ഏൽക്കാത്ത രീതിയിലുള്ള ആധുനിക രൂപകൽപ്പനയും സുഖപ്രദമായ ഇരിപ്പിടങ്ങളുമാണ് മറ്റൊരു സവിശേഷത. സർക്കാർ അറിയിപ്പുകളും കെഎസ്ആർടിസി വിവരങ്ങളും പ്രദർശിപ്പിക്കുന്നതിനൊപ്പം പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും സാധിക്കും.

വെയ്റ്റിംഗ് ഷെഡിന്റെ നിർമാണ ചെലവും വൈദ്യുതി, ഇന്റർനെറ്റ്, അറ്റകുറ്റപ്പണി ചെലവുകളും സ്വകാര്യ പങ്കാളികളാണ് വഹിക്കുന്നത്. പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം കെഎസ്ആർടിസിക്ക് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. എരുമേലിയിൽ സ്മാർട്ട്‌ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ശബരിമല തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ നടത്താനാണ് തീരുമാനം. നിലവിൽ എഴ് വർഷമായി പ്രവർത്തനം ഇല്ലാതിരുന്ന ബാങ്ക് എടിഎം പൊളിച്ചു മാറ്റിയാണ് വെയ്റ്റിംഗ് ഷെഡ് നിർമിച്ചത്. എടിഎം പ്രവർത്തനം ചെയ്തിരുന്ന സ്വകാര്യ ഏജൻസി നിർത്തി പോയതോടെ എഴ് വർഷമായി എ ടി എം മെഷീൻ നീക്കുകയും ചെറിയ മുറി മാത്രം ആയി അവശേഷിക്കുകയും ചെയ്തു. തുടർന്നാണ് ഇത് പൊളിച്ചു നീക്കി സ്മാർട്ട്‌ വെയ്റ്റിംഗ് ഷെഡിന് സൗകര്യം ഒരുക്കിയത്.

error: Content is protected !!